വരുമാനമില്ലാതെ ആഡംബര ജീവിതം, തെളിവ് നശിപ്പിക്കാൻ ശ്രമം, അർജുൻ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (15:49 IST)
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. കേസുമായി അർജുൻ സഹകരിക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാനായി തെളിവുകൾ നശിപ്പിക്കാൻ അർജുൻ ശ്രമിച്ചുവെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയങ്കിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

അതേസമയം കടംവാങ്ങിയ 15,000 രൂപ ഷെഫീക്കിന്റെ കൈയില്‍ നിന്നും വാങ്ങാനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാൽ ഇത് കെട്ടിചമച്ച കഥയാണെന്ന് കസ്റ്റംസ് പറയുന്നു. യാതൊരു വരുമാനവും ല്ലാതിരുന്നിട്ടും ആഡംബര ജീവിതമായിരുന്നു ആയങ്കിയുടേത്. ആയങ്കിയുടെ ബിനാമി മാത്രമാണ് സജേഷ്. നിരവധി ചെറുപ്പക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പങ്കാളിത്തമുണ്ട്. ഇവരെയടക്കം സ്വര്‍ണ്ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അർജുന് സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി അടുത്ത ബന്ധമുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്ന് അർജുൻ കസ്റ്റംസിന് മൊഴിനൽകിയതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം അര്‍ജുന് കേസില്‍ പങ്കില്ലെന്നും കുടുക്കാന്‍ ശ്രമം നടക്കുന്നതായും ആദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :