കണ്ണൂരിലെ ബോംബ് സ്ഫോടനം: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കണ്ണൂര്‍| Last Modified ശനി, 6 ജൂണ്‍ 2015 (15:55 IST)
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട്
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കണ്ണൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയിലാണ്
ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്ഥോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ
രണ്ട് സിപി എം പ്രവര്‍ത്തകര്‍ മരിച്ചു.

അതേസമയം സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു സ്റ്റീല്‍ ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തി. സ്‌ഫോടനത്തില്‍ പരുക്കേറ്റ നാല് പേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :