പിണറായിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

ടാങ്കര്‍ ലോറി മറിഞ്ഞു , കണ്ണൂര്‍ , പൊലീസ് , പെട്രോൾ
കണ്ണൂര്‍| jibin| Last Modified വ്യാഴം, 21 മെയ് 2015 (07:54 IST)
കണ്ണൂര്‍ പിണറായി പമ്പിനു സമീപം പുലർച്ചെ ഗ്യാസ് ടാങ്കർ മറിഞ്ഞു. അപകടത്തില്‍ വാതക ചോര്‍ച്ചയില്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറി പുലർച്ചെ രണ്ടരയോടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തമിഴ്നാട് സ്വദേശികളായ ഡ്രൈവർ മുരുകേശ് (40), ക്ലീനർ തമിഴ്ശെൽവം (20) എന്നിവർക്കു പരുക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ തലശേരിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും തലശേരിയിൽ നിന്നും ധർമടത്തു നിന്നുമുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അപകടത്തെത്തുടർന്നു അഞ്ചരക്കണ്ടി – തലശേരി റൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. മമ്പറം വഴിയും കൊടുവള്ളി വഴിയും വാഹനങ്ങൾ തിരിച്ചു വിട്ടു. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :