തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (16:18 IST)
ഒന്നരക്കിലോ കഞ്ചാവുമായി മുട്ടത്തറ പെരുനെല്ലി ജാസ്മി മുടുക്കില്‍ നിര്‍മ്മല എന്ന 56 കാരി സിറ്റി നര്‍ക്കോട്ടിക് സെല്‍ ടീമിന്റെ പിടിയിലായി. ഏറെക്കാലമായി ഇവരും ഭര്‍ത്താവ് വിജയനും ചേര്‍ന്ന് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
നിര്‍മ്മലയുടെ വീട്ടില്‍ പല തവണ റെയ്ഡു നടത്തിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ആരംഭിക്കുന്ന കഞ്ചവടം സംബന്ധിച്ച് അന്വേഷണം വരികയാണെങ്കില്‍ ഏജന്റുമാര്‍ ഈ വിവരം നിര്‍മ്മലയെ അറിയിക്കുകയും കഞ്ചാവ് മാറ്റുകയും ചെയ്തിരുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ വേങ്കിടേശിന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണു നിര്‍മ്മല കുടുങ്ങിയത്. റെയ്ഡിനിടെ ഭര്‍ത്താവ് ജയന് ഒളിവില്‍ പോയി. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.