പി കെ ശശിക്കെതിരായ പരാതി: ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാർട്ടിയാണ് സി പി എമ്മെന്ന് കാനം

Sumeesh| Last Updated: വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (17:23 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ പരാതിയിൽ സിപി എമ്മിനൊപ്പം നിന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാർട്ടിയാണ് സി പി എമ്മെന്നും വിഷയത്തിൽ ഉചിതമായ നടപടി സി പി എം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി കെ ശശിക്കെതിരായ പീഡന പരാതിയിൽ നേരത്തെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. പരാതിഒയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ സംസ്ഥാന പൊലീസ് മേധാവിക് നിർദേശം നൽകിയിട്ടുണ്ട്.

വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് വലിയ വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :