വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (14:13 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച
സിനിമ പ്രവർത്തകരെ വിമർശിച്ച കുമ്മനം രാജശേഖരന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ചലച്ചിത്ര അക്കദമി ചെയർമാനും സംവിധായകനുമായ കമൽ. സിനിമ പ്രവർത്തകരെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട എന്നായിരു കമലിന്റെ മറുപടി.
'സിനിമ പ്രവർത്തകരെ അങ്ങനെ ഭീഷണിപ്പെടുത്താം എന്ന് കരുതേണ്ട. ഞങ്ങളും ഈ നാട്ടിൽലെ പൗരൻമാരാണ് സാറേ. സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്നും വന്നവരാണോ ? ഇത്തരത്തിൽ വിടുവായത്തം പറയുന്നത് ശരിയല്ല. സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കുന്ന മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോ ? ഈ രാജ്യം മുഴുവൻ പ്രതിഷേധിക്കുകയാണ് ഇപ്പോൾ.
കുറേനാളായി തുടങ്ങിയിട്ട് പാകിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവർ ഇക്കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതി'.
കമൽ പറഞ്ഞു. രാജ്യത്തോട് കൂറില്ലാത്തവരാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകർ എന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിമർശനം. നിയമം എന്താണ് എന്ന് അറിയാതെയാണ് പ്രതിഷേധം എന്നും, പ്രതിഷേധം വെറും അഭിനയമാണ് എന്നും കുമ്മനം വിമർശനം ഉന്നയിച്ചിരുന്നു.