വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (11:37 IST)
ഷോപ്പിങ്ങിനും മറ്റു പണമിടപാടുകൾക്കും ഇനി ഡെബിറ്റ് കാർഡുകൾ കൂടെ കൊണ്ടുനടക്കേങ്ങതില്ല പോയിന്റ് ഓഫ് സെയിൽ ടെർമിനൽ എന്ന പുതിയ സംവിധാനമാണ് എസ്ബിഐ കൊണ്ടുവന്നിരിക്കുന്നത്.
എസ്ബിഐ കാർഡ് എന്ന ആപ്പ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വഴി തന്നെ പണമിടപാടുകൾ നടത്താനാകും.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമയാണ് പുതിയ നടപടി. ഡെബിറ്റ് കാർഡുകളുടെ ഒരു വെർചുവൽ സംവിധാനമാണ് ഇതെന്ന് പറയാം. ആപ്പിലെ വെർചുവൽ കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. അപ്പ് ഡൗൺലോഡ് ചെയ്ത് ഒടിപ് ഒഥന്റിക്കേഷൻ ചെയ്ത് ബങ്ക് അക്കൗണ്ടുമായി
ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ ആപ്പ് ആക്ടിവേറ്റ് ചെയ്യാം.
എംപിൻ, ടച്ച് ഐഡി എന്നിവ ഉപ്യോഗിച്ചാണ് സുരക്ഷിതമാള്ള ഇടപാട് സാധ്യമാക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സ്കിമ്മിങ് പോലുള്ള തട്ടിപ്പുകൾ ഇതുവഴി കുറക്കാനാകും എന്നാണ് എസ്‌ബിഐ കണക്കുകൂട്ടുന്നത്. കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനായി യോനോ മണി എന്ന സംവിധാനം നേരത്തെ എസ്ബിഐ കൊണ്ടുവന്നിരുന്നു.