കോഴിക്കോട്|
സജിത്ത്|
Last Modified ഞായര്‍, 18 ഡിസംബര്‍ 2016 (15:00 IST)
ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട്ട് പെരുങ്ങളത്തു നിന്നാണ് കമലിനെ അറസ്റ്റു ചെയ്തത്.
ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഫേസ്ബുക്കില്‍ മാത്രമല്ല 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന പുസ്തകത്തിലും ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ക്കെതിരെ കേസ് നൽകിയത്.