കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

തൃശൂര്‍| JOYS JOY| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (14:40 IST)
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മണിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയുടെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം. മണിയുടെ മരണം യാദൃശ്ചികമല്ല. ആവശ്യം വന്നാല്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് കലാഭവന്‍ മണിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഒരു രാഷ്‌ട്രീയപാര്‍ട്ടി രംഗത്തെത്തുന്നത്.

അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വത്തുവകകളുടെ വിശദാംശങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മണിയുടെ സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് ഇത്തരമൊരു അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ സഹായികളുടെ ബാങ്ക് അക്കൌണ്ടുകളും പരിശോധിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :