മണിയുടെ മരണം വഴിത്തിരിവിലേക്ക്; താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി വാഴത്തോട്ടത്തില്‍ നിന്നു കണ്ടെടുത്തു, അന്വേഷണ സംഘം വിപുലീകരിച്ചു, സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

അന്വേഷണ സംഘത്തിന്റെ ചുമതല എസ്പി ഉണ്ണിരാജയ്ക്കാണ്

കലാഭവന്‍ മണിയുടെ മരണം , പൊലീസ് സംഘം , കലാഭവന്‍ മണി
തൃശൂര്‍| jibin| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (00:53 IST)
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. ഡിവൈഎസ്പി സോജന്‍, എസ്ഐമാരായ പികെ പത്മനാഭന്‍, മാധവന്‍കുട്ടി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. തൃശൂർ റേഞ്ച് ഐജിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി.

അന്വേഷണ സംഘത്തിന്റെ ചുമതല എസ്പി ഉണ്ണിരാജയ്ക്കാണ്. ഡിവൈഎസ്പി കെ.എസ്. സുദര്‍ശനായിരുന്നു നേരത്തെ അന്വേഷണ ചുമതല. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

അതേസമയം, മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീടിന്
മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചാലക്കുടി പൊലീസിൽ പരാതി നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :