തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (23:44 IST)
കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ ആര്‍എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കിയതിന് പിന്നാലെ മണിയുടെ മൂന്നു സഹായികളെ പൊലിസ് കസ്‌റ്റഡിയിലെടുത്തു. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് കസ്‌റ്റഡിയിലായത്.
മണിക്ക് മദ്യം ഒഴിച്ചുകൊടുത്തത് ഇവരായിരുന്നു. കൂടാതെ മണിയെ ആശുപത്രിയിലെത്തിച്ച ശേഷം പാഡി വൃത്തിയാക്കിയത് ഇവരായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.
മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മണിയുടെ ശരീരത്തിൽ മാത്രം മിഥൈൽ ആൽക്കഹോൾ എങ്ങനെ വന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസം ചാലക്കുടിയിലെ വീടിന്റെ ഔട്ട്ഹൌസായപാഡിയിലെത്തിയ എല്ലാവരേയും സംശയമുണ്ട്. മണിയുടെ ജോലിക്കാരെയും സംശയമുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ജോലിക്കാർ പെട്ടെന്ന് തന്നെ പാഡി വൃത്തിയാക്കിയതിൽ സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കണം. മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരെയാണ് കൂടുതൽ സംശയം. മണിക്ക് കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബിയര്‍ മാത്രം കഴിച്ചിരുന്ന മണിയുടെ ശരീരത്തില്‍ എങ്ങനെ മീതൈല്‍ ആല്‍ക്കഹോള്‍ എത്തിയെന്നത് സംശയാസ്പദമാണ്. തലേദിവസം മണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കം എല്ലാവരെയും സംശയമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തന്റെ സംശയങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തിരുന്ന കലാകാരനോട് ആരും ഇങ്ങനെ ചെയ്യരുത്. മണിയുടെ കുടുംബ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നെന്നും വികാരഭരിതനായി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം മണിയോടൊപ്പം മദ്യപിച്ചെന്ന ആരോപണം നടനും അവതാരകനുമായ സാബു നിഷേധിച്ചു.