ഗുരുദാസന് പകരം കൊല്ലത്ത് മുകേഷ്, സി പി എം പട്ടികയില്‍ വന്‍ അഴിച്ചുപണി

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സി പി എം അന്തിമ വിശകലനങ്ങളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും നേരത്തെ പ്രഖ്യാപിച്ച പേരുകളില്‍ നിന്നും വിഭിന്നമായി വിജയ സാധ്യയുള്ള പുതിയ പേരുകള്‍ ഇടം‌പിടിച

കൊല്ലം, മുകേഷ്, സി പി എം Kollam, Mukesh, CPM
കൊല്ലം| rahul balan| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (19:33 IST)
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സി പി എം അന്തിമ
വിശകലനങ്ങളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും നേരത്തെ പ്രഖ്യാപിച്ച പേരുകളില്‍ നിന്നും വിഭിന്നമായി വിജയ സാധ്യയുള്ള പുതിയ പേരുകള്‍ ഇടം‌പിടിച്ചു. അതില്‍ ഏറ്റവും പ്രധാനം കൊല്ലം മണ്ഡലമാണ്.

കൊല്ലത്ത് പി കെ ഗുരുദാസന്റെ പേരാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് കൊല്ലം മണ്ഡലത്തില്‍
സി പി എം സ്ഥാനാര്‍ത്ഥിയായി നടന്‍ മുകേഷ് മത്സരിക്കും. ഈ തീരുമാനത്തിന് സി പി എം അന്തിമ അംഗീകാരം നല്‍കി.

ഏറെ കാലമായി ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഏതെങ്കിലും മണ്ഡലത്തില്‍ മുകേഷ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ഇടതു മുന്നണിയുടെ ആദ്യ യോഗങ്ങളിലും മുകേഷിന്റെ പേര് സജീവമായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഗുരുദാസന്‍ സ്ഥാര്‍ത്ഥിയാകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയിരുന്നു. ഗുരുസന്റെ പ്രായാധിക്യവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നുള്ള നിലപാടുമാണ് ഒടുവില്‍ മുകേഷിലെക്കുതന്നെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

രസകരമായ വസ്തുത മുകേഷിന്റെ സിനിമാ രംഗത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ജഗതീഷും സിദ്ദിക്കും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട് എന്നുള്ളതാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :