കണ്ണൂര്‍ പൊലീസ് വലയത്തില്‍; പി ജയരാജന്‍ കീഴടങ്ങാന്‍ തലശേരി സെഷന്‍ കോടതിയിലെത്തി

കതിരൂര്‍ മനോജ് വധക്കേസ് , പി ജയരാജന്‍ , സിപിഎം , യുഎപിഎ , ജാമ്യഹര്‍ജി
കണ്ണൂര്‍| jibin| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:50 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ഹൈകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. തലശേരി സെഷന്‍ കോടതിയിലാണ് അദ്ദേഹം കീഴടങ്ങുന്നത്. പതിനൊന്നുമണിയോടെ അദ്ദേഹം കോടതിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചികിത്സയ്‌ക്ക് ശേഷം പരിയാരം മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ആയ ജയരാജന്‍ എകെജി സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കോടതിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ആരോഗ്യനില മെച്ചമല്ലാത്തതിനാലാണ് ആംബുലൻസിൽ കോടതിയിലേക്ക് എത്തുന്നത്. പി ജയരാജന്‍ കീഴടങ്ങുന്ന സാഹചര്യത്തില്‍ കോടതിയില്‍ സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.

മനോജ് വധക്കേസില്‍ ഭീകരവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട ജയരാജന്‍ കേസിലെ 25മത് പ്രതിയായതിനാല്‍ ഏത് നിമിഷവും അദ്ദേഹത്തെ സിബിഐ അറസ്‌റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വയം കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. കീഴടങ്ങിയ ശേഷം നിയമപോരാട്ടം തുടരാനും സുപ്രീംകോടതിയെ സമീപീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് എല്ലാ സന്നാഹവും ഒരുക്കി. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും പുതിയ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :