പി ജയരാജന്‍ വീണ്ടും കുരുക്കില്‍, ഷുക്കൂര്‍ വധം സി ബി ഐക്ക് വിട്ടു, സംസ്ഥാന പൊലീസിനുമേല്‍ ജയരാജന്‍റെ പാര്‍ട്ടിയുടെ ഭീഷണിയുണ്ടായിരുന്നിരിക്കാമെന്ന് ഹൈക്കോടതി

P Jayarajan, CPM, Highcourt, Shukkoor, Kathiroor Manoj, Kannur, Pinarayi, പി ജയരാജന്‍, സി പി എം, ഹൈക്കോടതി, ഷുക്കൂര്‍, കതിരൂര്‍ മനോജ്, കണ്ണൂര്‍, പിണറായി
കൊച്ചി| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (16:04 IST)
കതിരൂര്‍ മനോജ് കേസില്‍ അറസ്റ്റ് പ്രതീക്ഷിക്കുന്ന സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വീണ്ടും കുരുക്കിലാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

പ്രതികളായ പി ജയരാജനും ടി വി രാജേഷിനുമെതിരെ ഗൂഢാലോചന കുറ്റം എന്തുകൊണ്ടാണ് നിലനില്‍ക്കാതിരുന്നത് ഗൌരവപൂര്‍ണമായി കാണേണ്ട കാര്യമാണെന്ന് കോടതി പറഞ്ഞു. ഇവരുടെ പാര്‍ട്ടിയുടെ ഭീഷണിയും സമ്മര്‍ദ്ദവും സംസ്ഥാന പൊലീസിനുമേല്‍ ഉണ്ടായിരുന്നിരിക്കാമെന്ന് കരുതണമെന്നും കോടതി പറഞ്ഞു.

ഇത്തരത്തില്‍ സ്വയം പ്രഖ്യാപിത രാജാക്കന്‍‌മാര്‍ നാടുഭരിക്കാന്‍ തുടങ്ങിയാല്‍ നീതിന്യായ സംവിധാനം തകരും -
ഹൈക്കോടതി നിരീക്ഷിച്ചു. ഷുക്കൂറിന്‍റെ മാതാവിന്‍റെ കണ്ണീര്‍ കാണാതിരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കേസ് സി ബി ഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :