തിരഞ്ഞെടുപ്പ് തോല്‍വി: കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 5 മെയ് 2021 (09:33 IST)
തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് കേരള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും നാമനിര്‍ദേശക പത്രിക തള്ളപ്പെട്ടതും ഹെലികോപ്റ്റര്‍ യാത്രകളുമൊക്കെ വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

നിയമസഭാ തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്നും എന്തും താങ്ങാന്‍ തയ്യാറാണെന്നും തീരുമാനം കേന്ദ്ര നേതൃത്വത്തിന് എടുക്കാമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :