ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കെ മുരളീധരൻ

Sumeesh| Last Modified തിങ്കള്‍, 30 ജൂലൈ 2018 (18:16 IST)
തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളിധരൻ. മതകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു.

പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകൾ കൂടി എത്തിയാൽ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും കെ മുരളീഷരൻ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടാതിയും സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് മുരളീധർന്റെ പ്രസ്ഥാവന.

ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും. സ്ത്രീകളെ മാത്രം വിലക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥന സർക്കാരും സ്ത്രീ പ്രവേസനത്തിന് അനുകൂലമായാണ് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :