ജെഡിയുവിന് സീറ്റ് കൊടുത്തതോടെ നേമത്തെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകര്‍ന്നു; മുന്നണിവിട്ട വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം, ശനി, 13 ജനുവരി 2018 (15:58 IST)

യുഡി‌എഫുമായുള്ള ഒൻപതു വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണിയാണ് യുഡി‌എഫ്. അന്ന് രണ്ടുവര്‍ഷം മാത്രമാണ് അവര്‍ മുന്നണിയോടൊപ്പം നിന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.
 
നിലവില്‍ അവര്‍ ഇതേ മുന്നണിയോടൊപ്പം ഒമ്പത് വര്‍ഷം നിന്നു. അതൊരു വലിയകാര്യമാണെന്നും മുരളീധരന്‍ പരിഹസിച്ചു. ജെഡിയുവിന് സീറ്റ് കൊടുത്തതാണ് നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകരാന്‍ കാരണമായതെന്നും തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുരളീധരന്‍ പ്രതികരിച്ചു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുംബൈ ഹെലികോപ്റ്റർ അപകടം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കാണാതായവരിൽ രണ്ടു പേര്‍ മലയാളികൾ

രണ്ടു മലയാളികൾ ഉൾപ്പെടെ മുംബൈയിൽനിന്ന് ഏഴു പേരുമായി പോയ ഹെലികോപ്റ്റർ മുംബൈ തീരത്ത് ...

news

ശ്രീജീവിന്റെ മരണം; കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സർക്കാരിനെ അറിയിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ...

news

ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു

മുംബൈയിൽനിന്ന് ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായി. തീരത്തുനിന്ന് 30 ...

news

ഒറ്റയാൾ പോരാട്ടത്തിനൊരു ബിഗ് സല്യൂട്ട്!, ശ്രീജിത്തിനു നീതി വേണമെന്ന് നിവിൻ പോളിയും!

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി ...

Widgets Magazine