Sumeesh|
Last Updated:
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (16:06 IST)
ബാർക്കോഴക്കേസിൽ തുടരന്വേഷണത്തിന് നിലവിൽ തടസങ്ങളിലെന്ന്. വിജിലൻസ്` പ്രത്യേക കോടതിയെ അറിയിച്ചു. വിജിലൻസിന്റെ അന്വേഷനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനരന്വേഷണത്തിനു തടസമാകില്ല എന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
സർക്കാരിന്റെ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാരുത് എന്ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ സർക്കാർ കൊണ്ടുവന്ന ഭേതഗതി തുടരന്വേഷണത്തിന് തടസമകുമോ എന്ന് നേരത്തെ കോടതി വിജിലൻസിനോട് ചോദിച്ചിരുന്നു.
ഇതിനു മറുപടിയായാണ് വിജിലൻസ് പ്രത്യേക കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന നിയമഭേതഗതിയുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് കോടതി ഈമാസം 18 പുറപ്പെടുവിക്കും. ഇതിനു ശേഷമായിരിക്കും ബാർകോഴക്കേസിലെ തുടരന്വേഷണത്തിൽ കോടതി വിധി പ്രഖ്യാപിക്കുക.