ധോണിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാവും ടീം ഇന്ത്യ നേരിടാൻപോകുന്ന വലിയ വെല്ലുവിളിയെന്ന് ഗില്‍ക്രിസ്റ്റ്

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (14:10 IST)

എം എസ് ധോണിക്ക് പകരക്കാരനായി ഒരാളെ കണ്ടെത്തുകയാവും ഇന്ത്യ ഇനി നേരിടാൻ പോകുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്ന് മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്. ഷെയിൻ വോൺ കളി അവസാനിപ്പിച്ചപ്പോൾ വലിയ വിടവാണ് ടീമിലുണ്ടായത്. ആ വിടവ് അതുപോലെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.  
 
ഇന്ത്യയുടെ ‘ബിഗ് 4‘ താരങ്ങൾ ടീമിനോട് വിടപറഞ്ഞപ്പോഴും ഇതു തന്നെ സംഭവിച്ചു. ആ വിടവുകൾ നികത്തുന്നത് അസാദ്യമാണ് എന്നുതന്നെ പറയാം. സമാനമായ അവസ്ഥ തന്നെയാണ് എം എസ് ധോണി കളി അവസാനിപ്പിക്കുമ്പോഴും ഉണ്ടാവുക. 
 
കീപ്പിംഗ് ബാറ്റ്സ്മാൻ പൊസിഷനിൽ പകരം വെക്കാനാവാത്ത താരമാണ് ധോണി. മികച്ച രീതിയിൽ ടീമിനെ നയിക്കുകയും ചെയ്ത ധോണിക്ക് പകരം ഒരാളെ കണ്ടെത്തുക എന്നത് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിതന്നെയാവും എന്ന് ഗിൽക്രിസ്റ്റ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

രവിശാസ്ത്രിയെ തള്ളി കോഹ്‌ലി: അശ്വിനെ ടീമിൽനിന്നും ഒഴിവാക്കിയത് പരിക്ക് കാരണം

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റില്‍ നിന്ന് അശ്വിനെ ഒഴിവാക്കിയത് പരുക്ക് ...

news

സെവാഗിന് രണ്ട്, കരുൺ നായർക്ക് ഒന്ന്- മലയാളി താരത്തെ അവഗണിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായരെ അന്തിമ ഇലവനില്‍ ...

news

ആദ്യം കളിച്ച് കാണിക്ക്, എന്നിട്ട് മതി വാചകമടി: വിമർശനവുമായി സെവാഗ്

ഇംഗ്ലണ്ടില്‍ തോറ്റ് തുന്നം പാടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെതിരേ വീണ്ടും രൂക്ഷ ...

news

'ഇന്ത്യന്‍ ബോളര്‍മാർക്ക് പിന്തുണ നൽകാൻ ബാറ്റ്സ്മാന്‍മാര്‍ക്കായില്ല': അജിന്‍ക്യ രഹാന

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ...

Widgets Magazine