കെ എം ബഷീറിന്‍റെ മൊബൈല്‍ എവിടെ? അതിനുള്ളിലെ രഹസ്യമെന്ത്? അന്വേഷണം ഊര്‍ജ്ജിതം

K M Basheer, Sriram Venkataraman, Wafa Firoz, കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ്
തിരുവനന്തപുരം| Last Modified ശനി, 10 ഓഗസ്റ്റ് 2019 (19:21 IST)
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ചുമരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായി അന്വേഷണം ഊര്‍ജ്ജിതം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഫോണ്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

അപകടത്തിന് ശേഷം ബഷീറിന്‍റെ ഫോണ്‍ കാണാതാവുകയായിരുന്നു. എങ്ങനെയാണ് ഫോണ്‍ നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല. ആ ഫോണില്‍ എന്തെങ്കിലും നിര്‍ണായകവിവരങ്ങള്‍ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കേണ്ട വസ്തുതയാണ്.

അതേസമയം, കെ എം ബഷീറിന്‍റെ ഫോണിലെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ പൊലീസാണ് ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തെ സഹായിക്കുക.

ബഷീര്‍ അപകടത്തിന് മുമ്പ് വിളിച്ചിരുന്ന കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :