തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 3 സെപ്റ്റംബര്‍ 2015 (08:15 IST)
കേരളത്തിൽ മദ്യവിൽപന കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. സർക്കാരിന്റെ സമഗ്ര ലഹരിവിരുദ്ധ പദ്ധതിയായ സുബോധത്തിന്റെ ശിൽപശാല ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. നാലു വർഷത്തിനിടെ മദ്യ വിൽപന 18% കുറഞ്ഞതായും എന്നാല്‍ നികുതി വര്‍ധിപ്പിച്ചതുകൊണ്ടാണ് വരുമാനം കൂടിയതെന്നും മമന്ത്രി വിശദീകരിച്ചു.
പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു ഗൗരവത്തോടെ കാണണമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാടും കർണാടകയും പുതിയ മദ്യവിൽപന കേന്ദ്രങ്ങൾ തുടങ്ങുന്നതു കേരളത്തിനു വെല്ലുവിളിയാണ്. കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.