അനധികൃത സ്വത്ത് സമ്പാദനം; കെ ബാബുവിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനം; കെ ബാബുവിനെ വിജിലൻസ് ചോദ്യം ചെയ്യും

aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (08:04 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബാബുവിനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സ്പെഷല്‍ സെല്‍ നല്‍കിയ നോട്ടീസ് പ്രകാരം ബാബു ഇന്ന് ഹാജരാകും. രാവിലെ എറണാകുളം കതൃക്കടവിലെ ഓഫീസിലാകും നടപടികള്‍.

കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ബാബുവിന്റെയും അടുപ്പക്കാരുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് സ്വത്തുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ബാബുവിന്റെ സഹായി ബാബുറാം എഴുതിയ കത്ത് റെയ്ഡിൽ വിജിലൻസ് കണ്ടെടുത്തിരുന്നു. ബാബുറാം കെ ബാബുവിന്റെ ബിനാമിയാണെന്ന കാര്യം വിജിലൻസിന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബാബുറാമും കെ ബാബുവും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും വിജിലൻസിന് ലഭിച്ചിരുന്നു.

അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് രേഖാമൂലം മറുപടി നല്‍കുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവിധ വകുപ്പുകളിലേക്ക് നടന്ന മുഴുവന്‍ നിയമനങ്ങളും അന്വേഷണ പരിധിയിലാണെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാടറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :