ജെഎസ്എസ് രാജന്‍ ബാബു പക്ഷം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (15:20 IST)
ജെഎസ്എസ് പിളര്‍ത്തി പുതിയ വിഭാഗമായ രാജന്‍ ബാബു പക്ഷം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്‍ തിരിച്ചടിയാണ് രാജന്‍ ബാബു പക്ഷത്തിന് ഇതോടെ ലഭിച്ചിരിക്കുന്നത്.

ജെഎസ്എസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ബസ് തങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജന്‍ ബാബു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന്
ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി തള്ളിയ കമ്മീഷന്‍ രാജന്‍ ബാബു വിഭാഗത്തെ രാഷ്ട്രീയ പാര്‍ട്ടിയായി പരിഗണിക്കാനാവില്ലെന്നും ഗൗരിയമ്മ നയിക്കുന്ന പക്ഷമാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്നും നിരീക്ഷിച്ചു.

സിപിഐഎം ലയനത്തിന് തയ്യാറെടുക്കുന്ന ജെഎസ്എസ് ഗൗരിയമ്മ പക്ഷവുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കെയാണ് യുഡിഎഫിലുള്ള രാജന്‍ ബാബു പക്ഷത്തിന് ഇത്തരത്തിലുള്ള തിരിച്ചടി നേരിട്ടത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :