ആലപ്പുഴ|
jibin|
Last Modified ചൊവ്വ, 21 ജൂലൈ 2015 (12:19 IST)
ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) അധ്യക്ഷ കെആര്‍ ഗൗരിയമ്മ സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതോട് സ്വത്തു തര്‍ക്കവുമായി നേതാക്കള്‍ രഗത്ത്. ജെഎസ്എസിന്റെ സ്വത്തുക്കള്‍ സിപിഎമ്മിന് വിട്ടു നല്‍കില്ലെന്ന് ജെഎസ്എസ് നേതാവ് അഡ്വ എഎന്‍ രാജന് ബാബു വ്യക്തമാക്കിയതോടെയാണ് തര്‍ക്കങ്ങള്‍ രൂക്ഷമായത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവെടുത്ത് വാങ്ങിയ വസ്തുക്കള്‍ സിപിഎമ്മിന് കൈമാറുന്നത് അനുവദിക്കില്ല. വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുക്കമാണെന്നും
രാജന് ബാബു വ്യക്തമാക്കി.
അരൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് സ്വത്തുള്ളത്. ഗൗരിയമ്മ സി.പി.എമ്മില്‍ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്വത്തുക്കള്‍ ജെഎസ്എസിന് വിട്ടു നല്‍കണം. ഇതിനെതിരെയാണ് രാജന് ബാബു രംഗത്തെത്തിയത്. സ്വത്തുക്കള്‍ സിപിഎമ്മിന് കൈമാറുമെന്ന് ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു.
തിങ്കളാഴ്ച ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പിഎസ് പ്രദീപിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും മൂന്ന് യുവജന സംഘടനാ ഭാരവാഹികളെയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. എന്നാല്‍ നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രദീപ് പറഞ്ഞു.