ജോസ് കെ മാണി പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ?, നിഷ രാജ്യസഭയിലേക്ക്?

ജോസ് കെ മാണി, നിഷ, കെ എം മാണി, പി ജെ ജോസഫ്, പാലാ, Jose K Mani, Nisha, Pala, K M Mani, P J Joseph
കോട്ടയം| Last Updated: തിങ്കള്‍, 17 ജൂണ്‍ 2019 (20:50 IST)
പാലാ നിയമസഭാ മണ്ഡലത്തില്‍ ആസന്നമായിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പ് അനിവാര്യമായതോടെ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഒരു വലിയ വിഭാഗം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ ഡി എഫിലേക്ക് പോകുമെന്നാണ് അറിയുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ജോസ് കെ മാണി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിച്ചേക്കും. സി പി എം നേതൃത്വം ഇതിനായുള്ള ചരടുവലികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ നിലവിലുള്ള കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എം എല്‍ എമാരാണ് ജോസ് കെ മാണിക്കൊപ്പം ഉള്ളത്. എം പി തോമസ് ചാഴിക്കാടനും ജോസിനൊപ്പമാണ്. നിലവില്‍ രാജ്യസഭാ എം പിയായ ജോസ് കെ മാണി ആ സ്ഥാനം രാജിവച്ചിട്ടായിരിക്കും പാലായില്‍ മത്സരിക്കുക. ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ മാണി ഇടതുമുന്നണിയുടെ അക്കൌണ്ടില്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ എന്‍സിപി ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് കടുത്ത എതിര്‍പ്പാണ് സി പി എം കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. ജോസ് കെ മാണിയെ ലക്‍ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെ എന്‍ സി പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്‍റെ അനിഷ്ടമാണ് അന്ന് തെളിഞ്ഞുകണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :