പി ജെ ജോസഫിന്റെ വിരട്ടൊന്നും ഏറ്റില്ല, ജോസ് കെ മാണി കേരളാ കോൺഗ്രസ് (എം) ചെയർമാൻ

Last Updated: ഞായര്‍, 16 ജൂണ്‍ 2019 (16:48 IST)
കേരള കോൺഗ്രസ്(എം)ന്റെ പുതിയ ചെയർമനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സെക്രട്ടറി
കെ ഐ ആന്റണി വിളിച്ചു ചേർത്ത സംസ്ഥാനന സമിതി യോഗത്തിലാണ് തീരുമാനം. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ബദൽ കമ്മറ്റി അല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ജോസഫ് വിഭാഗത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുത്തത്.

ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ പരിശോധനകൾക്ക് ശേഷമാണ് സംസ്ഥാന സമിതി അംഗങ്ങളെ മീറ്റിംഗ് നടക്കുന്ന സി എസ് ഐ റീട്രീറ്റ് സെറ്ററിലേക്ക് പ്രവേശിപ്പിച്ചത്. അടച്ചിട്ട ഹാളിലായിരുന്നു മീറ്റിംഗ്. പാർട്ടി ഭരണഘടന പ്രകാരം വ്യവസ്ഥാപിതമായ രീതിയാണ് മീറ്റിംഗ് വിളിച്ചത് എന്നും. ഇത് ഫാൻസ് അസോസിയേഷൻ മീറ്റിംഗാണെന്ന പി ജെ ജോസഫിന്റെ പ്രസ്ഥാവന മറുപടി അർഹിക്കുന്നില്ല എന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മറ്റി വിളിച്ചു ചേർക്കണം എന്ന ആവശ്യം പി ജെ ജോസഫ് അംഗീകരിക്കതെ വന്നതോടെ ജോസ് കെ മാണി ബദൽ യോഗം വിളിച്ചുചേർക്കുകയായിരുന്നു. ചെയർമാനെ തിരഞ്ഞെടുക്കുന്നത് വൈകിപ്പുക എന്ന ജോഅഫ് വിഭാഗത്തിന്റെ തന്ത്രത്തെ അട്ടിമറിച്ചുകൊണ്ട് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :