ന്യൂഡൽഹി|
jibin|
Last Updated:
ശനി, 8 ഏപ്രില്‍ 2017 (17:52 IST)
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണ നല്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ജിഷ്ണു കേസില്‍ സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണ്. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഡിജിപിയെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മലപ്പുറം തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ലെന്നും കാരാട്ട് പറഞ്ഞു.
പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസിലാക്കണം.
സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്നതു സർക്കാരാണ്. ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും കാരാട്ട് വ്യക്തമാക്കി.
ജിഷ്ണു കേസില്‍ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.