ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ കുലുങ്ങാത്ത പിണറായി എന്തിനാണ് പെട്ടെന്ന് ജേക്കബ് തോമസിനെ നീക്കിയത്? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയെന്ന് ചെന്നിത്തല

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 1 ഏപ്രില്‍ 2017 (11:30 IST)
സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തത്തയ്ക്ക് പിണറായി വിജയൻ തന്നെ ചരമഗീതം പാടുകയാണ് ചെയ്തത്. അഴിമതി വിരുദ്ധത എന്നകാര്യം പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹെക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍പോലും അദ്ദേഹത്തെ മാറ്റാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ജേക്കബ് തോമസിനെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോക്നാഥ് ബെഹ്റക്ക് വിജിലൻസിന്റെ ചുമതല നൽകിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :