പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടത്, പ്രതിഷേധക്കാരെ അല്ല: വി എസ് അച്യുതാനന്ദനന്‍

കുറ്റക്കാരെ പിടിക്കുന്നതിന് പകരം പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയല്ല വേണ്ടത്: വി എസ് അച്യുതാനന്ദനന്‍

തിരുവനന്തപുരം| Aiswarya| Last Updated: ബുധന്‍, 5 ഏപ്രില്‍ 2017 (12:29 IST)
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞ സംഭവത്തില്‍ വി എസ് അച്യുതാനന്ദനന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറിനെ നാറ്റിക്കാന്‍
ശ്രമിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

കുറ്റക്കാരെ പിടിക്കുന്നതിന് പകരം പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോ പൊലീസ് ചെയ്യുന്നതെന്നും വി എസ് ചോദിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം ഫോണ്‍ വെയ്ക്കുകയായിരുന്നു

സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തു നിന്ന് മാറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പരിക്കേറ്റതായി അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :