അമിയൂര്‍ ചെരുപ്പ് ഉപേക്ഷിച്ചത് എന്തിന് ?; പ്രതി മൊഴി മാറ്റുന്നത് പൊലീസിനെ വലയ്‌ക്കുന്നു; ആയുധം കണ്ടെത്താനായി ചോദ്യം ചെയ്യല്‍ തുടരുന്നു

പാലക്കാട് - തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് അമിയൂര്‍ പിടിയിലാകുന്നത്

    ജിഷ വധക്കേസ് , ജിഷ , പൊലീസ് , അമിയൂര്‍ ഉല്‍ ഇസ്ലാം , പൊലീസ്
പെരുമ്പാവൂര്‍| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (14:27 IST)
വധക്കേസില്‍ പ്രതി അസം സ്വദേശി അമിയൂര്‍ ഉല്‍ ഇസ്ലാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊലപാതകം നടത്തിയത് താനാണെന്ന് ഇയാള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മൊഴി മാറ്റുന്നത് പൊലീസിനെ ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുണ്ട്. പ്രധാന തെളിവായ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനാണ് ഇപ്പോ ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ആയുധം കണ്ടെത്തിയാല്‍ മാത്രമെ കേസ് അന്വേഷണം പൂര്‍ത്തിയാകുകയുള്ളൂ എന്നതിനാലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ആയുധം എവിടെയെന്ന് ചോദിക്കുമ്പോള്‍ അമിയൂര്‍ വൈരുദ്ധ്യമായ കാര്യങ്ങള്‍ പറയുന്നുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.

ഹിന്ദി കലര്‍ന്ന അസമി ഭാഷയിലാണ് അമിയൂര്‍ സംസാരിക്കുന്നത് ഇതും അന്വേഷണസംഘത്തിന് തലവേദനയുണ്ടാക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം ജിഷയുടെ വീടിന് സമീപത്തുള്ള കനാലിലൂടെ ഇറങ്ങി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കനാലിലൂടെ രക്ഷപ്പെടുന്നതിന് എളുപ്പമാകുന്നതിനാണ് ചെരുപ്പ് ഉപേക്ഷിച്ചതെന്നും പ്രതി വ്യക്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്.


പാലക്കാട് - തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് അമിയൂര്‍ പിടിയിലാകുന്നത്. കൊലപാതകത്തിന് ശേഷം അസമിലേക്ക് പോയ അമിയൂര്‍ കേരളത്തില്‍ ജിഷവധത്തില്‍ അന്വേഷണം നടക്കുന്നതായി കേരളത്തിലുള്ള സുഹൃത്തുക്കള്‍ മുഖേനെ അറിയുകയും ചെയ്‌തിരുന്നു. തന്നിലേക്ക് അന്വേഷണം നീളുന്നില്ല എന്ന് ഉറപ്പായതോടെ കേരളത്തിലേക്ക് പ്രതി തിരിച്ചെത്തിയതിനിടെ പൊലീസ് ഒരുക്കിയ വലയില്‍ ഇയാള്‍ വീഴുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :