കണ്ണൂര്‍|
JOYS JOY|
Last Modified വ്യാഴം, 5 മെയ് 2016 (12:51 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി
ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് കേസ് അന്വേഷിച്ചത് സാധാരണ രീതിയില്‍ നിന്ന് മാറിയുള്ള രീതിയിലാണ്. സാധാരണ രീതി മാറ്റി വെക്കാന്‍ കാരണം മേലെ നിന്നുള്ള ഇടപെടല്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. ഡി ജി പി സെന്‍ കുമാറിനെതിരെയും പിണറായി വിജയന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ കേരളത്തിന്റെ ഡി ജി പി ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് അദ്ദേഹം ചോദിച്ചു.
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് പൊലീസിന് കൃത്യമായ ധാരണ ഉണ്ട്. എന്നാല്‍, ആ ധാരണകളെല്ലാം മാറ്റിവെച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതാണ് ഈ കേസിന്റെ ഗൌരവമെന്നും അതിന് മേലെ നിന്നുള്ള ഇടപെടലുകളാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.