ജിഷയുടെ കൊലപാതകം: കുറ്റവാളിയെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് നടി കെ പി എ സി ലളിത ആവശ്യപ്പെട്ടു. ജിഷയ്ക്ക് നീതി ലഭ്യമാക്കാണം എന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിര

പെരുമ്പാവൂർ, ജിഷയുടെ കൊലപതകം, കെ പി എ സി ലളിത Perumbavoor, Jishas Murder, KPAC Lalitha
പെരുമ്പാവൂർ| rahul balan| Last Modified വ്യാഴം, 5 മെയ് 2016 (11:31 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് നടി കെ പി എ സി ലളിത ആവശ്യപ്പെട്ടു. ജിഷയ്ക്ക് നീതി ലഭ്യമാക്കാണം എന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെ പി എ സി ലളിത.

“ആ അമ്മ എത്രപാത്രം കഴുകിയും എത്ര എച്ചില്‍ വാരിയുമായിരിക്കും മകളെ എല്‍ എല്‍ ബി വരെ പഠിപ്പിച്ചത്. എന്നിട്ടെന്തായി ? ഒന്നും ആകാതെകണ്ട് എവിടെയോ ഏതോ ഒരു നീചന്റെ കൈയ്യില്‍ പെട്ട് അങ്ങനെപോയി. അവനെ അതേപോലെ തന്നെ തൂക്കിക്കൊല്ലണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”. കെ പി എസി ലളിത പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി കവിതാവിഷ്‌കാരവും ചിത്രരചനയും നടന്നു. സിനിമാ താരങ്ങളായ മഞ്ജു പിള്ള, സജിതാ മഠത്തില്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :