തൃശൂര്‍|
aparna shaji|
Last Updated:
ശനി, 11 ജൂണ്‍ 2016 (12:33 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തൃശൂരിലെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം കൊലയാളി ചികിത്സ തേടിയിരുന്നത് തൃശൂരിലെ ആശുപത്രികളിൽ നിന്നുമാണെന്ന സംശയത്തിന്റേയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും രണ്ടു ദിവസമായി അന്വേഷണം നടത്തി വരികയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം മുതൽ ഒരാഴ്ച വരെയുള്ള ദിവസങ്ങളിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയ പുരുഷന്മാരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.
കാഷ്വാലിറ്റിയിൽ ചികിത്സ തേടിയവരുടെ പേരും ഫോൺനമ്പറുമടക്കമുള്ള വിലാസം, ഇവർക്ക് പറ്റിയ പരുക്കിന്റെ സ്വഭാവം തുടങ്ങിയ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ആശുപത്രികളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇത് എത്രത്തോളം ഉപയോഗപ്രദമാകുമെന്നും ഉറപ്പില്ല. എങ്കിലും ലഭ്യമായ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവ കേസന്വേഷണത്തിന് സഹായകമാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം