പ്രതിയെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു, അറസ്റ്റ് ഉടൻ; എഡിജിപി ബി സന്ധ്യ മാധ്യമപ്രവർത്തകരെ കാണും

ജിഷകൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെ ആലുവയിലെ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. അന്വേഷണ സംഘം യോഗം ചേരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗത്തിന് ശേഷം വ്യക്തത വരുത്തും. എ ഡി ജി പി ബി സന്ധ്യ മാധ്

ആലുവ| aparna shaji| Last Updated: വ്യാഴം, 16 ജൂണ്‍ 2016 (17:02 IST)
ജിഷകൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെ ആലുവയിലെ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. അന്വേഷണ സംഘം യോഗം ചേരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗത്തിന് ശേഷം വ്യക്തത വരുത്തും. എ ഡി ജി പി മാധ്യമപ്രവർത്തകരെ കാണുമെന്നാണ് റിപ്പോർട്ടുകൾ.

യോഗത്തിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചനകൾ. പ്രതിയെ പിടികൂടിയ അന്വേഷണ സംഘം തന്നെയാണ് ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് കൊലയാളിയെ കൊണ്ടുവന്നത്. ജനങ്ങൾ തിങ്ങിനിറഞ്ഞതിനാൽ അതീവസുരക്ഷയാണ് പൊലീസ് നൽകിയിരിക്കുന്നത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയാലും പ്രതിയെ നാളെയാകും കോടതിയിൽ ഹാജരാക്കുക.

അതേസമയം, മുൻവൈരാഗ്യമാണ് ജിഷയെ കൊലചെയ്യാനുണ്ടായ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം ചെയ്യുന്നതിന് മുൻപും പല തവണ ഇയാൾ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പാലക്കാട് നിന്നുമാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :