കൊച്ചി|
aparna shaji|
Last Modified വ്യാഴം, 2 ജൂണ്‍ 2016 (12:24 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിനായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി. എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുമ്പാകെയാണ് ജോമോൻ മൊഴി നൽകുന്നത്.
ജിഷ വധക്കേസിൽ ഒരു ഉന്നത കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുമെന്ന് ജോമോൺ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിഷേധിക്കാനാകാത്ത തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ജോമോൻ അറിയിച്ചു.
അതേസമയം, സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം