എകെജിക്കെതിരായ പരാമർശം; വിടി ബൽറാമിനെതിരെ ആക്രമം, തൃത്താലയിൽ യുഡിഎഫ് ഹർത്താൽ

വ്യാഴം, 11 ജനുവരി 2018 (09:40 IST)

എകെജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹർത്താൽ. ജില്ലയിലുടനീളം മണ്ഡ‍ലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. 
 
എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്നാണ് സി പി എമ്മിന്റെ നിലപാട്. ഇതോടെ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം.  
 
ബൽറാമിന്റെ അഭിപ്രായ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുകയില്ലെന്നും മര്യാദയ്ക്ക് മുന്നോട്ടു പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
 
ഇന്നലെയായിരുന്നു ബൽറാമിനു നേരെ ആക്രമം ഉണ്ടായത്. തൃത്താല മണ്ഡലത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബൽറാമിനെ സിപിഎം പ്രവർത്തകർ തടയാൻ ശ്രമിക്കുകയും ഒടുവിൽ അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബൽറാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണം!

എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി ...

news

'ഇതത്ര വലിയ കാര്യമൊന്നുമല്ല, ഇനിയും പോയെന്നിരിക്കും' ; ഹെലികോപ്‌റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പാർട്ടി സമ്മേളനത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ...

news

ഇയാൻ ഹ്യൂം കലിപ്പടക്കി! ഇത് ഹ്യൂമേട്ടൻ ബ്രില്ല്യൻസ്!

ഗോളടിക്കാത്തതിന്റെ പേരിൽ ഇയാൻ ഹ്യൂം കേട്ട വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. വിമർശകരുടെ ...