വീക്ഷണത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്ത്; പത്രത്തിൽ വന്നത് കോൺഗ്രസിന്റെ നയമല്ല

ജെഡിയു , വീക്ഷണം , എംപി വീരേന്ദ്രകുമാര്‍ , കോൺഗ്രസ് , കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 മെയ് 2015 (15:35 IST)
ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടു പോവേണ്ട ഉത്തരവാദിത്തം കോൺഗ്രസിനാണ്. പത്രത്തിൽ വന്നത് കോൺഗ്രസിന്റെ നയമല്ലെന്നും മന്ത്രിസഭാ യോഗത്തിനു അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ തുറന്ന് പറയുകയും ഘടകകക്ഷികളുമായി ചർച്ച ചെയ്യുകയും ചെയ്യും. അല്ലാതെ ഘടകകക്ഷികളെ വിമർശിച്ചും എതിർത്തും പോകുന്ന പ്രവർത്തനശൈലി കോൺഗ്രസിന് ഇല്ല. ജനതാദളും വീരേന്ദ്ര കുമാറുമായും കോൺഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വീക്ഷണത്തിന്റെ നിലപാടിനെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും നേരത്തെ തള്ളിയിരുന്നു.

ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി ഇന്നലെ വ്യക്തമാക്കിയതോടെയാണ് വീരേന്ദ്രകുമാറിനെതിരേ വിമര്‍ശനവുമായി വീക്ഷണം രംഗത്തെത്തിയത്. വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗത്തില്‍ പരോക്ഷമായി പറയുന്നു. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണന്നും വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

"ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെതിരേ പരാമര്‍ശമുള്ളത്. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :