മുഖപ്രസംഗത്തിന് ന്യായീകരണവുമായി വീക്ഷണം

കൊച്ചി| Last Modified ബുധന്‍, 13 മെയ് 2015 (13:22 IST)
എംപി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച മുഖപ്രസംഗത്തിന് വിശദീകരണവുമായി വീക്ഷണം മാനേജിംഗ് എഡിറ്റര്‍ എ സി ജോസ്. മുഖപ്രസംഗം, എം പി വീരേന്ദ്രകുമാറിനെ മാത്രം ഉദ്ദേശിച്ചല്ലെന്ന്
ഇടതുമുന്നണി ആരെയും സ്വീകരിക്കാന്‍ വലവിരിച്ച് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് മുഖപ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു. വീക്ഷണം മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണെന്നാണ് സുധീരന്‍ പ്രതികരിച്ചത്. നേരത്തെ "ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടില്‍ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അടങ്ങിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :