കാണാതായ മുൻ യുഎഇ കോൻസലേറ്റ് ഗൺമാൻ ജയഘോഷ് തിരിച്ചെത്തി; തീർത്ഥാടനത്തിന് പോയത് എന്ന് വിശദീകരണം

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (12:13 IST)
തിരുവനന്തപുരം: ചൊവ്വാഴ്‌ച മുതല്‍ കാണാതായ യുഎഇ കോണ്‍സുലേ‌റ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷ് തിരിച്ചെത്തി. ഇന്ന് പുലർച്ചെയോടെയാണ് ജയഘോഷ് വീട്ടിൽ തിരികെയെത്തിയത്. മാനസിക സംഘർഷം കുറയ്ക്കാൻ പഴനിയിൽ പോയി എന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരിയ്ക്കുന്നത്. പൊലീസ് വീട്ടിലെത്തി ജയഘോഷിന്റെ മൊഴിയെടുക്കും. ജയഘോഷിനെ കാണാതായതിന് പിന്നാലെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടർ നേമം പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും വാഹനത്തിൽ ഉണ്ടായിരുന്നു, മാനസിക സമ്മർദ്ദം കാരണം മാറിനിൽക്കുകയാണ് എന്ന് എഴുതിയ കത്തും വാഹനത്തിൽനിന്നും പൊലീസിന് ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ നേരത്തെയും ജയഘോഷിനെ കാണാതായിട്ടുണ്ട്. 2020 ജൂലായ് 16ന് കാണാതായ ജയഘോഷിനെ കൈത്തണ്ട മുറിച്ച നിലയിൽ വീടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :