മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പാലക്കാട്ട്

ജനസമ്പര്‍ക്ക പരിപാടി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പാലക്കാട് , പരാതി
പാലക്കാട്| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (08:18 IST)
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ഇന്ന് പാലക്കാട് ജില്ലയില്‍. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റേഡിയത്തില്‍ രാവിലെ എട്ടിന് നടക്കുന്ന പരിപാടിക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ എട്ടിനു തന്നെ വേദിയിലെത്തും. 18,000ലധികം പരാതികളാണ് തീര്‍പ്പ് കല്‍പ്പിക്കാന്‍ കാത്തിരിക്കുന്നത്.

ജനറല്‍ അന്വേഷണം, കളക്ടറേറ്റ്, ധനസഹായം വിതരണം ചെയ്യുന്നതിനുള്ള താലൂക്ക് കൌണ്ടറുകള്‍, വിവിധ വകുപ്പുകളുടെ ജനറല്‍ കൌണ്ടറുകള്‍, പുതിയ പരാതികള്‍ രജിസ്റര്‍ ചെയ്തു ടോക്കണ്‍ കൊടുക്കുന്നതിനുള്ള അക്ഷയ കൌണ്ടറുകള്‍, പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൌജന്യ ഭക്ഷണ കൌണ്ടറുകള്‍, മീഡിയ കൌണ്ടറുകള്‍ ഫോട്ടോ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി റവന്യു ഉദ്യോഗസ്ഥര്‍ , സ്റുഡന്റ് പോലിസ് , വിവിധ സംഘട നകളിലെ വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക മീഡിയ സെന്ററുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :