വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയുമോ ? - നയം വ്യക്തമാക്കി ജേക്കബ് തോമസ്

കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന നടത്തിയതാര് ? - നയം വ്യക്തമാക്കി ജേക്കബ് തോമസ്

 jacob thomas , pinarayi vijyan , kochi , police , KM ebraham , ജേക്കബ് തോമസ് , വിജിലന്‍സ് , ധനവകുപ്പ് , പിണറായി വിജയന്‍ , റെയ്‌ഡ്
കൊച്ചി| jibin| Last Updated: ശനി, 29 ഒക്‌ടോബര്‍ 2016 (13:27 IST)
വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജേക്കബ് തോമസ്. സ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ ലക്ഷ്യം അതായിരുന്നു. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ വിജിലന്‍‌സ് മേധാവി സ്ഥാനത്ത് തുടരാനില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെയാണ് നടന്നത്. പരിശോധന അറിഞ്ഞപ്പോള്‍ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാന്‍ സന്നദ്ധനായി. കെഎം എബ്രഹാം സഹപ്രവര്‍ത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍ ജേക്കബ് തോമസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :