കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി: ടി എച്ച് മുസ്‌തഫ

കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി: ടി എച്ച് മുസ്‌തഫ

Rijisha M.| Last Modified ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (14:20 IST)
കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി എച്ച് മുസ്തഫ. ഉമ്മൻ‌ചാണ്ടിക്കൊപ്പം കരുണാകരനെ താഴെയിറക്കാൻ കൂട്ട് നിന്നത് ഹസ്സനാണെന്നും മുസ്തഫ ആരോപിച്ചു.

കേരള കോൺഗ്രസ്‌ (ബി)യും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും ‘എ’ ഗ്രൂപ്പിന്‍റെ ഉപചാപത്തിന് കൂട്ടു നിന്നെന്നും ഉമ്മൻ‌ചാണ്ടി ഉൾപ്പടെ ഉള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. അതേസമയം, മുസ്തഫയുടെ ആരോപണങ്ങളെ പരോക്ഷമായി തള്ളി കെ മുരളീധരന്‍ രംഗത്ത് വന്നു.

ചാരക്കേസിൽ കെ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്നും കേരള നേതാക്കളെക്കുറിച്ച് കരുണാകരന്‍ അത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. റാവു പ്രതിസന്ധി സമയത്ത് കൈവിട്ടില്ലായിരുന്നുവെങ്കിൽ കരുണാകരന് അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :