ഐഎസിലുള്ള മലയാളികളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; റിക്രൂട്ട് നടന്നത് കേരളത്തിലെ ആറു ജില്ലകളില്‍ നിന്ന്

44 പേരെ പശ്ചിമേഷ്യൻ ഭീകര സംഘടനയായ ഐഎസ് റിക്രൂട്ട് ചെയ്ത് സിറിയയിൽ എത്തിച്ചു

  isis relation in kerala , isis , UAPA , is ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , യുഎപിഎ , യുവതികളെ കാണാനില്ല
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 11 ജൂലൈ 2016 (17:39 IST)
കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചവർക്കെതിരെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്താനിരിക്കെ കൂടുതല്‍ മലയാളികള്‍ ഐഎസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് എന്‍ഐഎ.

നാൽപ്പതിലേറെ മലയാളികൾ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാഖിലും അഫ്ഗാനിസ്‌ഥാനിലുമായി ഉണ്ടെന്നാണ് എൻഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം. കേരളത്തിലെ ആറു ജില്ലകളിൽനിന്നായി പ്രഫഷണലുകളടക്കം 44 പേരെ പശ്ചിമേഷ്യൻ ഭീകര സംഘടനയായ ഐഎസ് റിക്രൂട്ട് ചെയ്ത് സിറിയയിൽ എത്തിച്ചതായാണ് എൻഐഐ സംശയിക്കുന്നത്.

അതേസമയം, കാസർഗോഡ് ജില്ലക്കാരായ 11 പേർക്കെതിരെയാണ് യുഎപിഎ ചുമത്തുക. പതിനൊന്നു പേരില്‍ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എൻഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്.

കാസർഗോഡ് തൃക്കരിപ്പൂരിൽ നിന്നു കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇവരുടെ ഫേസ്‌ബുക്ക്, ഇ മെയിൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ഐഎസ് ബന്ധമുള്ളതായി സംശയം ഉയർന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :