ഇർബിനിൽ വിമാനമിറക്കാൻ തടസങ്ങൾ ഉണ്ടായി: ഉമ്മൻചാണ്ടി

   ഇർബിന്‍ , ഉമ്മൻചാണ്ടി , മലയാളി നഴ്സുമര്‍
കോഴിക്കോട്| jibin| Last Modified ശനി, 5 ജൂലൈ 2014 (15:24 IST)
ഇർബിന്‍ വിമാനത്താവളത്തിൽ നിന്ന് നഴ്സുമാരെ തിരികെയെത്തിക്കാനായി എയർഇന്ത്യയുടെ വിമാനം ഇർബിനില്‍ വിമാനമിറക്കുന്നതിന് തടസങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തി.

ഒരു ഘട്ടത്തിൽ വിമാനത്തിന് തിരികെ ഇന്ത്യയിലേക്ക് പറക്കേണ്ട സാഹചര്യം വരെയുണ്ടായി. പിന്നീട് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് വിമാനം ഇർബിൽ വിമാനത്താവളത്തിൽ ഇറക്കാനായതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നഴ്സുമാരെ സുരക്ഷിതമായി കേരളത്തിൽ എത്തിക്കാനായത് ഒരുമിച്ചുള്ള പരിശ്രമത്തിന്രെ ഫലമാണ്. അത് വിജയം കണ്ടതിൽ സന്തോഷമുണ്ട്. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ആദ്യാവസാനം പ്രശ്നത്തിൽ വേണ്ടപോലെ ഇടപെട്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :