വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടാക്കുകയാണ് വെള്ളാപ്പള്ളി, അദ്ദേഹത്തിന് മറുപടി നല്‍കാന്‍ അന്തസ്സ് അനുവദിക്കുന്നില്ല: എം എം മണി

വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തിന് അപമാനമാണെന്ന് ഉടുമ്പഞ്ചോലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണി

ഇടുക്കി, വെള്ളാപ്പള്ളി നടേശന്‍, എം എം മണി, ബിജിമോള്‍ idukki, vellappalli natesan, m m, mani, bijimol
ഇടുക്കി| സജിത്ത്| Last Modified ചൊവ്വ, 17 മെയ് 2016 (15:28 IST)
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തിന് അപമാനമാണെന്ന് ഉടുമ്പഞ്ചോലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണി. അദ്ദേഹം തനിക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം തനിക്ക് ഗുണമായിട്ടേയുള്ളൂവെന്നും മണി വ്യക്തമാക്കി.

വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ അന്തസ്സിനു നിരക്കാഞ്ഞിട്ടാണ് അദ്ദേഹത്തിനുള്ള മറുപടി കൊടുക്കാതിരുന്നത്. പീരുമേട്ടില്‍ ബിജിമോള്‍ക്കെതിരെ വളരെ മോശമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ശ്രീനാരായണ ഗുരു സ്ഥാപിച്ച മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളിയുടെ ഇത്തരം പ്രസ്താവനകള്‍ സമുദായത്തിനു തന്നെ അപമാനമാണെന്നും മണി കൂട്ടിച്ചേര്‍ത്തു.

പീരുമേട്ടിലും ഉടുമ്പഞ്ചോലയിലും നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെള്ളാപ്പള്ളി സി പി ഐ സ്ഥാനാര്‍ത്ഥി ബിജിമോളെയും എം എം മണിയേയും അപമാനിച്ച് സംസാരിച്ചത്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എം എം മണി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :