സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ഓഗസ്റ്റ് 2024 (20:02 IST)
ചേലാകര്‍മത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയില്‍ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയില്‍ റിഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞാര്‍ പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.
കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചര്‍മം നീക്കിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയായിരുന്നു. കുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.