അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടമലയാറിന്റെ രണ്ടു ഷട്ടറുകൾ അടയ്ക്കും

കോട്ടയം, വെള്ളി, 10 ഓഗസ്റ്റ് 2018 (12:49 IST)

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അതിശക്തമായ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 
 
ഇടമലയാറിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചിരുന്നു. എന്നാൽ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഉച്ചയ്ക്ക് അടച്ചേക്കും. ഇന്നലത്തെ റീഡിംഗ് അനുസരിച്ച് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 169.64 മീറ്ററും കക്കി ഡാമിലെ ജലനിരപ്പ് 981.404 മീറ്ററും ആയി.
 
രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ശക്തമായ മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും വൻനാശനഷ്‌ടങ്ങളും ഉണ്ടായി. രണ്ടു ദിവസങ്ങളിലായി 27 മരണം റിപ്പോർട്ടുചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽതന്നെ, കേന്ദ്രത്തിന്റെ സഹായവും ലഭ്യമാണ്'; റവന്യൂ മന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്‌ടത്തിൽ ദുരിതാശ്വാസ പ്രവർത്തനം ശരിയായ ...

news

‘സച്ചിൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു, പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്‌ലിയാണ്’- സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ...

news

മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി; സെക്കൻഡിൽ നാലേകാൽ ലക്ഷം ലീറ്റർ പുറത്തേക്ക്, കനത്ത ജാഗ്രതാ നിർദ്ദേശം

ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ...

news

പള്ളിവാസൽ റിസോർട്ടിന് സമീപം ഉരുൾപൊട്ടൽ; വിദേശികൾ അടക്കം നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

പള്ളിവാസലിലെ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടൽ‍. ഇരുൾപൊട്ടലിനെത്തുടർന്ന് ...

Widgets Magazine