ഇടക്കൊച്ചി സ്‌റ്റേഡിയത്തിനു പാരവച്ചത് ശശിതരൂരെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം| vishnu| Last Modified ശനി, 9 മെയ് 2015 (17:41 IST)
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വപ്ന പദ്ധതിയായ ഇടക്കൊച്ചിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന് ഇടങ്കോലിട്ടത് തിരുവനന്തപുരം എം‌പിയായ ശശി തരൂരാണെന്ന് ബിസിസി‌ഐ ഉപാധ്യക്ഷന്‍ ടിസി മാത്യു വെളിപ്പെടുത്തി. സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഫയലുപോലും കാണാതെയാണ് കഴിഞ്ഞ യുപി‌എ സര്‍ക്കാരുലെ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്‍‌മാറാന്‍ പരിസ്ഥിതിന്‍ പ്രവര്‍ത്തകര്‍ 25 ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടതായി ആരോപിച്ച ടിസി മാത്യു സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ നിന്നും പിന്മാറില്ലെന്നും പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഡന്‍ പ്രതികരിച്ചു. പരിസ്‌ഥിതിയെ ബാധിക്കുമെന്ന്‌ വ്യക്‌തമായതുകൊണ്ടാണ്‌ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തെ എതിര്‍ത്തത്‌. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം തെളിയിക്കാന്‍ ടി.സി. മാത്യുവിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :