അയ്യോ ... മക്കല്ലം പോകുന്നു, ലക്ഷ്യം ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍

ബ്രണ്ടന്‍ മക്കല്ലം , ഐപിഎല്‍ ക്രിക്കറ്റ് , ചെന്നൈ സൂപ്പര്‍ കിംഗ്സ് , ക്രിക്കറ്റ്
ചെന്നൈ| jibin| Last Modified വെള്ളി, 8 മെയ് 2015 (18:46 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വെടിക്കെട്ട് താരം ബ്രണ്ടന്‍ മക്കല്ലം ഐപിഎല്‍ പ്ലേഓഫില്‍
ഉണ്ടാകില്ല. ന്യൂസിലാന്‍ഡ് ടീം നായകനായ മക്കല്ലം ദേശീയ ടീമിനെ നയിക്കാന്‍ പോകുന്നതാണ് ധോണിക്ക് തലവേദനയായത്. ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയായശേഷമാകും മക്കല്ലം ഇംഗ്ലണ്ടിലേക്കു പറക്കുക.

രണ്ടു ടെസ്റ്റുകളും അഞ്ചു ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് മക്കല്ലത്തിന്റെ കീഴില്‍ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടില്‍ കളിക്കുക. ഐപിഎല്‍ എട്ടാം സീസണിലെ വെടിക്കെട്ട് താരമാണ് മക്കല്ലം. ഇതുവരെ 10 കളികളില്‍നിന്ന് 315 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹമാണ് ചെന്നൈയുടെ കരുത്തും. എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് അവരുടെ മാനസികമുന്‍തൂക്കം തകര്‍ക്കുകയാണ് ന്യൂസിലാന്‍ഡ് താരത്തിന്റെ പതിവ് രീതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :