12 കോടിയുട്ടെ സ്വത്ത്, 550 പവൻ സ്വർണം, കയ്യിൽ 52,000 രൂപ, പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ

Priyanka gandhi
Priyanka gandhi
അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:40 IST)
വയനാട് ലോകസഭാ ഉപതിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണമായും 4,35,78,680 രൂപയുടെ നിക്ഷേപമുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് 37 കോടിയുടെ ആസ്തിയും രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ദില്ലി മെഹ്‌റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

കൈവഡമായി 52,000 രൂപയാണുള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ പ്രിയങ്കയ്ക്കുണ്ട്. 15,75,000 രൂപയുടെ ബാധ്യതയും പ്രിയങ്കയ്ക്കുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടിയുടെ ബാധ്യതയാണുള്ളത്.ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സിആര്‍വി കാര്‍, 1.15 കോടി വിലമതിക്കുന്ന 4,400 ഗ്രാം സ്വര്‍ണവും പ്രിയങ്കയുടെ കൈവശമുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിലെ ഷിമ്ലയില്‍ സ്വന്തമായി വീടുണ്ടെന്നും ഇതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :